SignIn
Kerala Kaumudi Online
Friday, 24 July 2026 3.26 AM IST

ഡോ.എം. ലീലാവതിക്ക് എം.കെ. സാനു സമ്മാനം

leelavathy

കൊച്ചി: പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്. ഒരു ലക്ഷം രൂപയും ശില്പി ഉണ്ണി കാനായി രൂപകല്‌പന ചെയ്ത‌ ശില്‌പവും പ്രശംസാ പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

യുവപ്രതിഭ പുരസ്‌കാരം ഡോ. വിനിൽ പോളിനും ലഭിച്ചു. അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം, ദളിത് ചരിത്ര ദംശനം, മഞ്ചാടിക്കരി, മൃഗയ: കേരളത്തിന്റെ നായാട്ടു ചരിത്രം, തർക്കിത ഭൂതകാലം തുടങ്ങിയ കൃതികളുടെ രചയിതാവാണ് ഡോ. വിനിൽ പോൾ. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിൽ ചരിത്രവിഭാഗം അസി. പ്രൊഫസറാണ്. 25000 രൂപയും ഉണ്ണി കാനായി രൂപകല്പന ചെയ്ത‌ ശില്‌പവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് യുവ പ്രതിഭാ പുരസ്‌കാരം.

ആഗസ്റ്റ് 2ന് വൈകിട്ട് 4 ന് ബോട്ടുജെട്ടിയിലുള്ള ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ പുരസ്കാര വിതരണവും അനുസ്‌മരണ ചടങ്ങും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എൻ.എസ്. മാധവൻ അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA