SignIn
Kerala Kaumudi Online
Monday, 12 October 2026 1.49 AM IST

കുളപ്പടവിൽ തലയടിച്ചു വീണ 7 വയസുകാരിക്ക് ദാരുണാന്ത്യം

mirsa

തലശ്ശേരി: കതിരുർ പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ കുളത്തിന്റെ പടിക്കെട്ടിൽ വീണ ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിർസയാണ് മരിച്ചത്. പാനുണ്ട ഡ്രീംസിൽ രഞ്ജിത്തിന്റെയും മഫീദയുടെയും മകളാണ് മിർസ. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അപകടം.

എല്ലാ ഞായറാഴ്ചയും നാട്ടുകാർ ശുചീകരണ പ്രവൃത്തികൾ നടത്താറുണ്ട്. ഇതിനിടെ കുട്ടി കുളത്തിന് സമീപത്തു കൂടി പോയപ്പോൾ ഹെയർബാൻഡ് കുളത്തിന്റെ പടിക്കെട്ടിലേക്ക് വീണു. അത് എടുക്കാനായി ഇറങ്ങുന്നതിനിടെ തെന്നി തലയിടിച്ച് താഴെ വീഴുകയായിരുന്നു. മറ്റൊരു കുട്ടിയാണ് മിർസ കുളത്തിന്റെ പടിക്കെട്ടിൽ വീണ് കിടക്കുന്നതു കണ്ടത്. ഉടൻ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA