SignIn
Kerala Kaumudi Online
Monday, 12 October 2026 1.50 AM IST

പവർ ബാങ്ക് പൊട്ടിത്തെറിച്ചു, ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

d

ഹൈദരാബാദ്: ഡൽഹി- ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത് വൻ ആശങ്കയ്ക്ക് ഇടയാക്കി. ഉടനെ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ഇറക്കുകയും ചെയ്തു. വിമാനത്തിലെ ഓവർഹെഡ് ലഗേജ് കമ്പാർട്ട്‌മെന്റിൽ വച്ചിരുന്ന പവർ ബാങ്ക് തകരാറിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. ബാഗുകൾ ഉപയോഗിച്ച് തീകെടുക്കാൻ യാത്രക്കാർ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്യാബിൻ ക്രൂ അംഗങ്ങൾ അഗ്നിശമനാ ഉപകരണം ഉപയോഗിച്ച് തീയണച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POWER BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA