
തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ വിവാദ നിയമനം ഇന്ന് റദ്ദാക്കും. പുതുക്കിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിന് അനുമതിയും നൽകും. ഇന്നത്തെ പി.എസ്.സി യോഗത്തിലാണ് തീരുമാനമുണ്ടാകുക.
പഴയ ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ അരുൺ ജെ. പ്രതാപിന് നൽകിയ അഡ്വൈസ് മെമ്മോ റദ്ദാക്കും. നിയമന ഉത്തരവ് പിൻവലിക്കാൻ നിയമനാധികാരിയായ ആസൂത്രണ ബോർഡിനും നിർദ്ദേശം നൽകും. തുടർന്ന് പി.എസ്.സിയ്ക്ക് ഒഴിവ് റിപ്പോർട്ട് ചെയ്‌താലേ പുതിയ ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമനം ലഭിക്കൂ.
എന്നാൽ നിയമനം റദ്ദാക്കുന്നതിനെതിരെ അരുൺ കോടതിയെ സമീപിച്ചേക്കും. വാട്ടർ അതോറിട്ടിയിലെ ജോലി രാജിവച്ചാണ് അരുൺ ആസൂത്രണ ബോർഡിലെത്തിയത്. ഇക്കാര്യം ചൂണ്ടികാട്ടിയാകും കോടതിയെ സമീപിക്കുക. തന്റേതല്ലാത്ത കാരണത്താൽ ജോലി നഷ്ടമായെന്നാകും വാദിക്കുക.
പി.എസ്.സിക്ക് വീഴ്ചയുണ്ടായാൽ നിയമനം നൽകി ഒരു വർഷത്തിനകം റദ്ദാക്കാനാകും. എന്നാൽ ആസൂത്രണ ബോർഡിലെ വിവാദ നിയമനം നടന്നിട്ട് ഒരുവർഷം കഴിഞ്ഞു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |