SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.03 AM IST

പരിഗണന രോഗപ്രതിരോധത്തിന് സമഗ്ര ആരോഗ്യമാതൃക: റിപ്പോർട്ട് 2 മാസത്തിനകം

fg

തിരുവനന്തപുരം:ആരോഗ്യവും ദീർഘായുസും ഉറപ്പാക്കി സമഗ്രആരോഗ്യമാതൃക വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്സ് ആദ്യയോഗം ചേർന്നു. 2മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനും ആരോഗ്യവിദഗ്ധർ അംഗങ്ങളുമായാണ് 'കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്‌സ്' രൂപം നൽകിയത്. ആദ്യമായാണ് ഒരുസംസ്ഥാനം രോഗപ്രതിരോധത്തിനും രോഗം തുടക്കത്തിൽ കണ്ടെത്തുന്നതിനും ആരോഗ്യകരമായ വാർദ്ധക്യത്തിനുമായി സമഗ്രപദ്ധതി നടപ്പാക്കുന്നത്.
രോഗംവന്ന ശേഷം സമയവും പണവും ചെലവിടുന്നത് ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾക്കാണ് രൂപം നൽകുക.
രോഗങ്ങളും ആരോഗ്യമേഖലയിലെ സൗകര്യങ്ങളും പരിശോധിക്കും.

സമിതിയിൽ കേരളത്തിന് പുറത്തുള്ളവരടക്കം 16പേരാണുള്ളത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതും ആയുർവേദം ഉൾപ്പെടെ എങ്ങനെ ഉപയോഗിക്കാമെന്നതും പരിശോധിക്കും. ആരോഗ്യവിവരങ്ങൾ ഒരുകുടക്കീഴിലാക്കാൻ ഡിജിറ്റൽസംവിധാനവും പരിഗണിക്കുന്നുണ്ട്.

ആരോഗ്യപരിശോധനകൾ, ഭക്ഷണശീലം, വ്യായാമം, ലഹരിഒഴിവാക്കൽ എന്നിങ്ങനെയുളള പ്രവർത്തനങ്ങളിലൂന്നിയ പഠനമാകും നടത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA