SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.03 AM IST

കെയർ ഗിവിംഗ് നഴ്സിംഗ് കോഴ്സുകൾ അടുത്ത വർഷം തുടങ്ങും:മുഖ്യമന്ത്രി

aa

തിരുവനന്തപുരം: മുതിർന്ന പൗരൻമാരെ പരിചരിക്കുന്നതിനുള്ള പ്രത്യേക കെയർ ഗിവിംഗ് നഴ്സിംഗ് കോഴ്സുകൾ അടുത്തവർഷം മുതൽ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുതിർന്നപൗരൻമാരുടെ പരിചരണവും അവകാശ സംരക്ഷണവും നിയമമാക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെയർ ഗിവിംഗ് നഴ്സിംഗ് കോഴ്സുകൾ അടുത്തവർഷം തുടങ്ങുന്നതിനാവശ്യമായ സിലബസ് വിദഗ്ദ്ധരുടെ ടീം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ കോഴ്സ് കഴിഞ്ഞ് ഇന്റേൺഷിപ്പും പൂർത്തിയാക്കുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. വി.പി.സജീന്ദ്രൻ, നജീബ് കാന്തപുരം, ബി.ബി.ഗോപകുമാർ, ജി.സുധാകരൻ എന്നിവരുടെ ഭേദഗതികളോടെ ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു. ജീവിതാന്ത്യത്തിൽ നൽകേണ്ട ചികിത്സകൾ സംബന്ധിച്ച് മുൻകൂട്ടി തീരുമാനമെടുക്കാൻ സഹായിക്കുന്ന 'ലിവിംഗ് വിൽ' തയ്യാറാക്കാനുള്ള അവകാശവും നിയമം ഉറപ്പുനൽകുന്നുണ്ട്.

ക്രമപ്രശ്നവുമായി പ്രതിപക്ഷം

വയോജന അവകാശബിൽ മൂന്നു ദിവസം മുമ്പ് എം.എൽ.എമാർക്ക് നൽകിയില്ലെന്നും കേന്ദ്രനിയമങ്ങൾക്ക് എതിരായ വ്യവസ്ഥയുള്ളതിനാൽ രാഷ്ട്രപതിയുടെ മുൻകൂർ അനുമതിവാങ്ങിയിട്ടില്ലെന്നും പ്രതിപക്ഷ അംഗം എൻ.കെ.അക്ബർ ബിൽ അവതരിപ്പിക്കുന്നതിനെതിരെ ക്രമപ്രശ്നം കൊണ്ടുവന്നു. ബില്ലിലെ ലിവിംഗ് വിൽ വ്യവസ്ഥ സുപ്രീംകോടതി വിധിക്ക് എതിരാണ്. ബിൽ നടപ്പാക്കുന്നതിലെ പണചെലവിന് വ്യവസ്ഥയില്ല. സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ച് ഇത് മറികടക്കുന്നതാണെന്ന റൂളിംഗ് നൽകിയാണ് സ്പീക്കർ ബില്ലിന് അവതരണാനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA