
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്ളാനും പദ്ധതിയുമില്ലാതെ ടൂറിസം വകുപ്പ് പദ്ധതികൾ നടപ്പാക്കിയതിലൂടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായതായി കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ റിപ്പോർട്ടിലാണിത്. ചട്ടങ്ങൾ പാലിക്കാതെ, വ്യക്തമായ ആസൂത്രണമോ പഠനമോ നടത്താതെ കരാർ എടുത്തവർക്ക് മാത്രം ഗുണകരമാകുന്ന തരത്തിലാണ് പദ്ധതികൾ നടപ്പാക്കിയത്.
ഇതിലൂടെ ജനങ്ങൾക്കോ, നാടിനോ, സർക്കാരിനോ ഒരു നേട്ടവുമുണ്ടായിട്ടില്ല. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു. ആകെ 642 ടൂറിസം പദ്ധതികൾക്കായി 1319.59 കോടിയാണ് ചെലവാക്കിയത്. ഇതിൽ 181 പദ്ധതികളിലാണ് പരിശോധന നടത്തിയത്.
നഷ്ടത്തിലായ
പദ്ധതികൾ
പയ്യാമ്പലം അഡ്വഞ്ചർ പാർക്ക്- ചെലവ് 99.95 ലക്ഷം. ജനങ്ങളുടെ എതിർപ്പുമൂലം ഉപയോഗിക്കാനാകുന്നില്ല. പുല്ലൂപ്പി ടൂറിസംപദ്ധതി-ചെലവ് 4.02കോടി, ബോട്ട് വാങ്ങാത്തതിനാൽ പാഴായി. ആമയിഴഞ്ചാൻ തോട് നെല്ലിക്കുഴി പാലം- ചെലവ് 2.10കോടി, അപ്രോച്ച് റോഡ് നിർമ്മിക്കാൻ സ്ഥലം കിട്ടിയില്ല- പാലം ഉപയോഗിക്കാനാവുന്നില്ല
മുസിരിസ്, കൊടുങ്ങല്ലൂർ സൗന്ദര്യവത്കരണം- ചെലവ് 3.60കോടി, ദേശീയപാത അതോറിട്ടിയുടെ അനുമതി തേടിയില്ല. മൺറോതുരുത്ത് ടൂറിസം പദ്ധതി- ചെലവ് 3കോടി, കാലാവസ്ഥ വിലയിരുത്താതെ നടപ്പാക്കിയതിനാൽ പാഴായി. പള്ളിപ്പുറം വലിയപള്ളി ടൂറിസം പദ്ധതി- ചെലവ് 2.26കോടി, നദിയുടെ ആഴം കണക്കാക്കിയതിൽ തെറ്റുപറ്റി, ചെലവാക്കിയ തുക പാഴായി.
വള്ളിയൂർക്കാവ് ടൂറിസം പദ്ധതി- ചെലവ് 4.78 കോടി, കരാർ നടത്തിപ്പിൽ വീഴ്ച. ചൊവ്വര പൊഴിയിൽ തൂക്കുപാലം പദ്ധതി- ചെലവ് ഒരുകോടി, തീരദേശ നിയന്ത്രണ മേഖലാനുമതി ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |