SignIn
Kerala Kaumudi Online
Sunday, 21 June 2026 11.48 PM IST

കണ്ണൂരിൽ മിന്നലേറ്റ് യുവതി മരിച്ചു,​ ഭർത്താവിനും ഫോറസ്റ്റ് വാച്ചർക്കും പരിക്ക്

anu

കണ്ണൂർ : വിനോദ സഞ്ചാര കേന്ദ്രമായ കണ്ണൂർ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു,​ ഭർത്താവിനും ഫോറസ്റ്റ് വാച്ചർക്കും പരിക്കേറ്റു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരി കൊല്ലാടയിലെ അഞ്ജു മാത്യു (30)​ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ ഉണ്ടായ ശക്തമായ മിന്നലിലാണ് അപകടം. കൂടെയുണ്ടായിരുന്ന ഭർത്താവ് കാക്കയംച്ചാൽ സ്വദേശി വാഴപ്പള്ളിയിൽ സോനു സെബാസ്റ്റ്യൻ,​ ഫോറസ്റ്റ് വാച്ചർ അരങ്ങം സ്വദേശി സനീഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിനോദ സഞ്ചാരത്തിനായി ഭർത്താവുമൊത്ത് എത്തിയതായിരുന്നു യുവതി. കനത്തമഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസമായി. അപകടത്തിന് ശേഷം രണ്ടുമണിക്കൂർ കഴിഞ്ഞാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അഞ്ജുവിനെയും ഭർത്താവ് സോനുവിനെയും കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ജുവിനെ രക്ഷിക്കാനായില്ല. ഫോറസ്റ്റ് വാച്ചർ സനീഷ് ആലക്കോട് സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIGHTNIN, LIGHTNING STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA