SignIn
Kerala Kaumudi Online
Sunday, 11 October 2026 2.17 AM IST

സംസ്ഥാനത്തുണ്ട് 3000 അനധികൃത സ്‌പാകൾ, ഹണിട്രാപ്പും ലഹരിക്കച്ചവടവും തകൃതി

READ ENGLISH VERSION
d

തിരുവനന്തപുരം: സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്നത് 3000 സ്പാകൾ. പൊലീസിന്റേതാണ് ഈ ഞെട്ടിക്കുന്ന കണക്ക്. ചെറുകിട വ്യവസായ ലൈസൻസെടുത്തും ഇല്ലാതെയുമാണ് പ്രവർത്തനം. സ്‌പായിൽ ജോലി വാഗ്‌ദാനം ചെയ്ത് യുവതികളെ പീഡിപ്പിക്കുന്ന പരാതികളും നിരവധിയാണ്.

മസാജിംഗിനെത്തുന്നവരുടെ ദൃശ്യം ചിത്രീകരിച്ചുള്ള ബ്ലാക്ക്മെയിലിംഗും ഹണിട്രാപ്പുമെല്ലാം തുടരുകാണ്. ഒപ്പം ലഹരിക്കച്ചവടവും. സ്പാകളിലെ ലൈസൻസില്ലാത്ത പ്രീമിയം വിഭാഗത്തിലാണ് ലൈംഗികചൂഷണവും ഹണിട്രാപ്പും ലഹരികച്ചവടവുമെല്ലാം കൊഴുക്കുന്നത്.

'വെൽനെസ്' ചികിത്സ നൽകുന്ന അംഗീകൃത സ്പാകളേറെയുണ്ട്. അവിടെ ലൈസൻസും ഡോക്ടറും പരിശീലനം നേടിയ ജീവനക്കാരുമെല്ലാമുണ്ടാവും. കൊച്ചിയിൽ അഞ്ഞൂറോളവും തലസ്ഥാനത്ത് ഇരുനൂറിലേറെയും സ്പാകളുണ്ട്.

കോവളം, വർക്കല, വിഴിഞ്ഞം കേന്ദ്രീകരിച്ചാണ് തലസ്ഥാനത്തെ സ്പാകൾ. അനധികൃത സ്പാകളാണേറെയും വീടുകളിലും ഫ്ലാറ്റുകളിലുമാണ്. സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയാണ് യുവതികളെ ജോലിക്കെത്തിക്കുന്നത്. ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും അരുതാത്തത് ചെയ്യിപ്പിക്കും. റിസപ്ഷനിലും കവാടത്തിലും സി.സി ടിവി വേണമെന്നതും പാലിക്കാറില്ല.

നിയമവിരുദ്ധമായ ക്രോസ്‌മസാജിംഗാണ് മിക്കയിടത്തും. പുരുഷന്മാരെ പുരുഷന്മാരും സ്ത്രീകളെ സ്ത്രീകളും തന്നെയാവണം മസാജ് ചെയ്യേണ്ടത്. ഇതുപാലിക്കാതെയാണ് ക്രോസ്‌മസാജിംഗ്. കുറ്റക്കാർക്കെതിരേ ബലാത്സംഗം, തടഞ്ഞുവയ്ക്കൽ, ലഹരിയുപയോഗം, മനുഷ്യക്കടത്ത് കുറ്റങ്ങൾ ചുമത്താം.

ദൃശ്യങ്ങളെടുത്ത് യുവതികളെ കുരുക്കും

1. ജോലി വാഗ്ദാനംചെയ്ത് നിർദ്ധന പെൺകുട്ടികളെ ലഹരിനൽകി സ്വകാര്യദൃശ്യങ്ങൾ പകർത്തി കെണിയിൽപ്പെടുത്തും. മസാജിനിടയിലെ ദൃശ്യങ്ങൾ പകർത്തിയും ചൂഷണം ചെയ്യും.

2. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരെയും സ്പാകളിൽ ജോലിക്കെത്തിക്കുന്നു. ഒരു പരിശീലനവും നേടാത്തവരെയാണ് തെറാപ്പിസ്റ്റുകളാക്കുന്നത്.

3. ആയുഷ് വകുപ്പിന്റെ അംഗീകാരമുള്ള കോഴ്സുകൾ വിജയിച്ചവർക്കേ സ്പാ നടത്തിപ്പിന് ലൈസൻസ് നൽകാവൂ. ഇതിനായി വ്യാജസർട്ടിഫിക്കറ്റ് തരപ്പെടുത്തുന്ന മാഫിയയുമുണ്ട്.

'സ്പാകളുടെ മറവിൽ അനധികൃത പ്രവർത്തനങ്ങളും ഭീഷണിപ്പെടുത്തലും കവർച്ചയും സെക്സ് റാക്കറ്റുകളും നടത്തുന്നവർക്കെതിരെ ശക്തമായ പൊലീസ് നടപടിയുണ്ടാകും"".

-രമേശ് ചെന്നിത്തല,

ആഭ്യന്തരമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA