SignIn
Kerala Kaumudi Online
Sunday, 11 October 2026 2.27 AM IST

പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ തോട്ട പൊട്ടിച്ച് ജീവനൊടുക്കി

crowd

ചാലക്കുടി:വീട്ടുവഴക്കിനെ തുടർന്ന് പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ തോട്ട പൊട്ടിച്ച് ജീവനൊടുക്കി. അടിച്ചിലി സ്വദേശി തൈവളപ്പിൽ നന്ദനൻ(58)ആണ് മരിച്ചത്. കഴുത്തിൽ വെട്ടേറ്റ് ഗുരുതര പരിക്കേറ്റ പിതാവ് രാമകൃഷ്ണനെ(84) ചാലക്കുടിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ട പൊട്ടുന്നതിനിടെ പരിക്കേറ്റ പരിസരവാസി തെക്കുംതലവീട്ടിൽ രാജനും(78) ആശുപത്രിയിലാണ്.

ഇന്നലെ രാവിലെ 11ന് മേലൂർ കുന്നപ്പിള്ളി ആലക്കപ്പിള്ളി റോഡിന് സമീപമായിരുന്നു സംഭവം. പറമ്പിൽ കൃഷിപ്പണിക്കെത്തിയ രാമകൃഷ്ണൻ തോടിന്റെ വരമ്പിലൂടെ വരുന്നതുകണ്ട് തൊട്ടടുത്ത പറമ്പിൽ തൊഴിലാളികളുമായി സംസാരിച്ച് ഇരിക്കുകയായിരുന്ന നന്ദനൻ ഓടിച്ചെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മർദ്ദിച്ചശേഷം കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് പിതാവിന്റെ കഴുത്തിൽ വെട്ടി. തോട്ടിലേക്ക് വീണ രാമകൃഷ്ണന്റെ നിലവിളികേട്ട് രാജനും കൂടെയുളളവരും ഓടിയെത്തി നന്ദനനെ പിടിച്ചുമാറ്റി. ഉടനെ, അരയിൽ ഒളിപ്പിച്ചുവച്ചിരുന്ന തോട്ടയിൽ നന്ദനൻ തീകൊടുക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അടിച്ചിലിയിലെ തറവാട് വീട്ടിൽ പിതാവിനൊപ്പമാണ് അവിവാഹിതനായ നന്ദനൻ താമസിച്ചിരുന്നത്. രാമകൃഷ്ണന്റെ ഭാര്യ തങ്കമ്മ നേരത്തെ മരിച്ചിരുന്നു. മൂന്നുവർഷം മുമ്പ് രാമകൃഷ്ണൻ മറ്റൊരു വിവാഹം ചെയ്തതോടെ നന്ദനനുമായി സ്വരച്ചേർച്ചയില്ലാതായി. മൂത്തമകൻ സിദ്ധനനും ഒരുമിച്ചാണ് ഇവരുടെ താമസം.

ചാലക്കുടി ഡിവൈ.എസ്.പി ജെ.കുര്യാക്കോസ്, സി.ഐ കെ.സി.രതീഷ് എന്നിവർ മേൽനടപടികൾ സ്വീകരിച്ചു. നന്ദനന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA