
തിരുവനന്തപുരം: ഡൽഹിയിലെ കെ.എസ്.ഇ.ബി ലെയ്‌സൺ ഓഫീസിലെ നിയമനത്തിൽ വിചിത്ര നടപടി. രണ്ട് സ്ഥിരം തസ്തികൾ മാത്രമുള്ള ഓഫീസിലേക്ക് മൂന്നാമത് ഒരാൾക്ക് നിയമനം നൽകി.നിലവിൽ ടെക്‌നിക്കൽ തസ്തികയിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറും അഡ്മിനിസ്‌ട്രേീറ്റീവ് വിഭാഗത്തിൽ മറ്റൊരു ഉദ്യോഗസ്ഥയുമാണുള്ളത്. ഇതിനിടെയാണ് എക്‌സിക്യൂട്ടീവ് എൻജിനീയറെ നിയമിച്ചത്. ഇവർ കഴിഞ്ഞ ദിവസം ചുമതലയേറ്റെങ്കിലും ഇരിക്കാനുള്ള സൗകര്യമില്ല. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറാണ് ഇപ്പോഴും ഓഫീസ് നിയന്ത്രിക്കുന്നത്. നിലവിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ 2021 മുതൽ ഇവിടെയുണ്ട്. വിവിധ പരാതികളുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കെ.എസ്.ഇ.ബിയുടെ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സുപ്രീം കോടതിയിലെ നിയമ നടപടികൾ, മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ എന്നിവയാണ് ഡൽഹിയിലെ ലെയ്‌സൺ ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |