SignIn
Kerala Kaumudi Online
Sunday, 21 June 2026 4.36 PM IST

എൻ.എസ്.എസിന് 175 കോടിയുടെ ബഡ്ജറ്റ്, ജി.​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​ആറാംതവണയും ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​

READ ENGLISH VERSION
nss

ച​ങ്ങ​നാ​ശേ​രി​ ​:​ ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​ഊ​ന്ന​ൽ​ ​ന​ൽ​കു​ന്ന​ ​എ​ൻ.​എ​സ്.​എ​സി​ന്റെ​ ​ബ​ഡ്ജ​റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​അ​വ​ത​രി​പ്പി​ച്ചു.​ 175​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വ​ര​വും​ ​അ​ത്ര​യും​ ​ത​ന്നെ​ ​ചെ​ല​വും​ ​പ്ര​തീ​ക്ഷി​ക്കു​ന്നു.എ​ൻ.​എ​സ്.​എ​സ് ​പു​വ​ർ​ ​എ​യ്ഡ് ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​വ്യ​ക്തി​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​ധ​ന​സ​ഹാ​യം​ ​തു​ട​രും.​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങും.​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​ക​ളി​ൽ​ ​എ​ൻ.​എ​സ്.​എ​സ് ​ആ​ശു​പ​ത്രി​ക​ൾ​ ​എം​ ​പാ​ന​ൽ​ ​ചെ​യ്യും.​ ​
എ​ൻ.​എ.​ബി.​എ​ച്ച് ​അ​ക്ര​ഡി​റ്റേ​ഷ​നു​മെ​ടു​ക്കും.​ ​പു​തി​യ​ ​വ​ർ​ക്കിം​ഗ് ​വി​മ​ൻ​സ് ​ഹോ​സ്റ്റ​ലു​ക​ൾ​ ​നി​ർ​മ്മി​ക്കും.​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടു​ത്ത​ൽ,​ ​വ​സ്തു​ക്ക​ളു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​ചു​റ്റു​മ​തി​ലു​ക​ൾ​ ​നി​ർ​മ്മി​ക്ക​ൽ​ ​എ​ന്നി​വ​യ്ക്കും​ ​ബ​ഡ്ജ​റ്റി​ൽ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്നു.20​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​പു​തി​യ​ ​ഹെ​ഡ് ​ഓ​ഫീ​സ് ​ബ്ലോ​ക്കി​ന്റെ​ ​നി​ർ​മ്മാ​ണം​ ​ന​ട​ന്നു​വ​രു​ന്ന​തും​ ​പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.​ ​യോ​ഗ​ത്തി​ൽ​ ​എ​ൻ.​എ​സ്.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​എം.​ ​ശ​ശി​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.
അതേസമയം ജി.​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ഐ​ക​ക​ണ്ഠ്യേ​ന​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​ആ​റാം​ ​ത​വ​ണ​യാ​ണ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്.​ ​ആ​ദ്യ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് 2011​ ​ജൂ​ൺ​ 25​നാ​ണ്.​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി,​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ങ്ങ​ളും​ ​വ​ഹി​ച്ചി​ട്ടു​ണ്ട്.​ ​ട്ര​ഷ​റ​റാ​യി​ ​അ​ഡ്വ.​ ​എ​ൻ.​വി.​ ​അ​യ്യ​പ്പ​ൻ​പി​ള്ള​യെ​യും​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യി​ ​എം.​ ​സം​ഗീ​ത്‌​കു​മാ​റി​നെ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA