
ശിവഗിരി:ശിവഗിരിമഠത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. രാവിലെ 9ന് നടൻ ദേവൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്
സ്വാമിസച്ചിദാനന്ദ അദ്ധ്യക്ഷനാകും. സ്വാമി പരാനന്ദ ദീപം തെളിക്കും. വിദ്യാദേവതയായ ശ്രീശാരദാദേവിയുടെ സന്നിധിക്കു മുന്നിലുള്ള ശ്രീനാരായണമഹാസമാധി നവതിസ്മാരക മന്ദിരത്തിലാണ് പരിപാടികൾ. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും. ട്രഷറർ സ്വാമി ശാരദാനന്ദ,ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ, ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ശിവനാരായണ തീർത്ഥ, ആഘോഷക്കമ്മിറ്റി കൺവീനർ സ്വാമി വിരജാനന്ദഗിരി എന്നിവർ പ്രസംഗിക്കും. കലാപരിപാടികൾക്കു മുന്നോടിയായി ദിവസവും രാവിലെ ജനനീനവരത്നമഞ്ജരികൃതി പഠനക്ലാസുണ്ടാകും. ഇന്ന് രാവിലെ 11.30ന് പള്ളിപ്പുറം ജ്ഞാനാമൃതം ഗുരുദേവകൃതി പഠനസംഘത്തിൻറെ ഗുരുദേവ ഭജനയോടെയാണ് ആരംഭം.12.50ന് അമ്പലപ്പുഴ പി.വി.വിജയൻറെ ഗുരുദേവകൃതിആലാപനം, 2ന് എസ്.എൻ.ഡി.പി. കോട്ടയം ഇടമറ്റംശാഖാ ശ്രീശാരദാ തിരുവാതിരക്കളിസംഘത്തിൻറെ തിരുവാതിര, 2.15ന് മീനച്ചിൽ എസ്.എ.സി.ടി.അവതരിപ്പിക്കുന്ന ഗുരുദേവകൃതികളുടെ ആലാപനം, 3 ന് വര്‍ക്കല ഭാവമ്യൂസിക്കിന്‍റെ ഭക്തിഗാനസുധ, 4ന് തച്ചൻകോണം ഗുരുസ്മൃതിയുടെ ഗുരുദേവഭജൻസ്, 5ന് വർക്കല ജി.ടി.ഡാൻസിക് ഫൗണ്ടേഷൻറേയും 6ന് ഷാജിമോൻ ഒളശ, മനോഹർജി വർക്കല, ഷോണി ജി.ചെറുവിള, മൈഥിലി എന്നിവരുടെ ഭക്തിഗാനസുധയുമുണ്ടാകും. 20വരെ കേരളത്തിന്‍റെ വിവിധയിടങ്ങളിലേയും വിദേശത്തേയും കലാസംഘടനകളും സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യക്തികളും അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |