SignIn
Kerala Kaumudi Online
Saturday, 06 June 2026 5.25 AM IST

തിരുവനന്തപുരം കോർപ്പറേഷനിൽ അംഗസംഖ്യ വർദ്ധിപ്പിച്ച് യുഡിഎഫ്; പിടിച്ചെടുത്തത് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ്

READ ENGLISH VERSION
sudheer-khan

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് തിരിച്ചുപിടിച്ച് യുഡിഎഫ്. 83 വോട്ടിനാണ് യുഡിഎഫിന്റെ കെ എച്ച് സുധീർഖാൻ വിജയിച്ചത്. ഹാർബർ വാർഡിലെ മുൻ കൗൺസിലറായിരുന്നു സുധീർഖാൻ. ഇതോടെ കോർപ്പറേഷനിൽ യുഡിഎഫിന്റെ സീറ്റ് എണ്ണം 20 ആയി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് ആണ്.

വിഴിഞ്ഞം വാർഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോ‌ർപ്പറേഷനിൽ കേവല ഭൂരിപക്ഷം തികയ്‌ക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്കാണ് ഇതോടെ തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിർത്താൻ മത്സരത്തിനിറങ്ങിയ എൽഡിഎഫിനും കനത്ത തിരിച്ചടിയായി. ഏറെക്കാലത്തിന് ശേഷമാണ് വിഴിഞ്ഞം വാർഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. 2015ലാണ് കോൺഗ്രസിൽ നിന്നും എൽഡിഎഫ് വിഴിഞ്ഞം സീറ്റ് പിടിച്ചെടുത്തത്. അതിനുശേഷം ഇപ്പോഴാണ് യുഡിഎഫ് വിഴിഞ്ഞത്ത് ജയിക്കുന്നത്.

ഇന്നലെയാണ് വിഴിഞ്ഞം വാർഡിൽ വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്‌തുമാണ് വിജയം ആഘോഷിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി 2,902 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി 2,819 വോട്ടുകളുമാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള ബിജെപിക്ക് 2,437 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫ് വിമതൻ 118 വോട്ട് പിടിച്ചതാണ് പാർട്ടി സ്ഥാനാർത്ഥിക്ക് കനത്ത തിരിച്ചടിയായത്. വിമതന് ലഭിച്ച വോട്ട് യുഡിഎഫിന്റെ വിജയത്തിൽ നിർണായകമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIZHINJAM WARD, LOCAL BODY ELECTION, RESULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA