SignIn
Kerala Kaumudi Online
Saturday, 06 June 2026 5.12 AM IST

ലിപ്‌സ്റ്റിക്ക് ഇടാതെ ചുണ്ട് അതിമനോഹരമാകും; ഒരു കഷ്‌ണം ബീറ്റ്‌റൂട്ടുണ്ടെങ്കിൽ ലിപ് ഓയിൽ വീട്ടിൽ തയ്യാറാക്കാം

beauty

ഇപ്പോഴത്തെ കാലത്ത് ലിപ്‌സ്റ്റിക്ക് ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. അതിനാൽത്തന്നെ ചുണ്ടിൽ കറുപ്പ് വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാനായി പല ലിപ്‌ബാമുകളും വിപണിയിൽ ലഭ്യമാണ്. പക്ഷേ, അവയ്‌ക്കെല്ലാം ഉയർന്ന വില നൽകണമെന്ന് മാത്രമല്ല ചിലർക്ക് ഇതുകൊണ്ട് യാതൊരു ഫലവും ഉണ്ടാവുകയുമില്ല. ഈ പ്രശ്‌നത്തിനെല്ലാം പരിഹാരമായി ഒരു ലിപ് ഓയിൽ തയ്യാറാക്കാം. ഇത് ചുണ്ടിലെ കറുപ്പ് മാറ്റും. മാത്രമല്ല വരൾച്ച മാറി ചുണ്ടിന് സ്വാഭാവികമായ നിറം നൽകുകയും ചെയ്യുന്നു. ലിപ്‌സ്റ്റിക്ക് ഇടാൻ ഇഷ്‌ടമല്ലാത്തവർക്ക് ഇതൊരു നല്ല മാർഗമാണ്.

ആവശ്യമായ സാധനങ്ങൾ

ബീറ്റ്‌റൂട്ട് ജ്യൂസ് - അഞ്ച് ടേബിൾസ്‌പൂൺ

ഷിയ ബട്ടർ അല്ലെങ്കിൽ കൊക്കോ ബട്ടർ - 1 ടേബിൾസ്‌പൂൺ

സ്വീറ്റ് ആൽമണ്ട് ഓയിൽ - 2 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് ജ്യൂസ് ചൂടാക്കി വറ്റിച്ച് രണ്ടര സ്‌പൂണാക്കിയെടുക്കുക. ഇതിലേക്ക് ഷിയ ബട്ടറും സ്വീറ്റ് ആൽമണ്ട് ഓയിലും ചേർത്ത് യോജിപ്പിച്ച് ഡബിൾ ബോയിൽ ചെയ്‌തെടുക്കണം. ശേഷം ഒരു ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഇത് രാത്രി ഉറങ്ങുന്നതിന് മുമ്പ് ചുണ്ടിൽ പുരട്ടി രാവിലെ കഴുകി കളയുന്നതാണ് ഉത്തമം. വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചുണ്ടിലെ കറുപ്പ് മാറുന്നത് നിങ്ങൾക്ക് കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BEAUTY TIPS, LIPOIL, HOMEREMEDIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY