SignIn
Kerala Kaumudi Online
Saturday, 06 June 2026 5.07 AM IST

കേന്ദ്രത്തിന് അടിച്ചത് ബമ്പർ ലോട്ടറി,​ ഖജനാവിലെത്തുന്നത് 2.16 ലക്ഷം കോടി രൂപ

money

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിന്റെ ഖജനാവിൽ 2.16 ലക്ഷം കോടി രൂപയുടെ വരുമാനമെത്തിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. നികുതി, തീരുവ, മറ്റ് സർക്കാർ ഫീസുകൾ എന്നീ ഇനങ്ങളിലായാണ് റിലയൻസ് ഇൻഡസ്ട്രീസിന് ലഭിച്ച ഓരോ നൂറ് രൂപയിലും 47 രൂപ സർക്കാരിന് നൽകിയത്. 2024-25 സാമ്പത്തിക വർഷത്തെ 2.10 ലക്ഷം കോടി രൂപയേക്കാൾ 2.95 ശതമാനം അധികം തുക ഇത്തവണ നൽകി. പത്ത് വർഷത്തിനിടെ ദേശീയ ഖജനാവിലേക്ക് 15 ലക്ഷം കോടി രൂപയിലധികമാണ് റിലയൻസ് നൽകിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിലയൻസ് സൃഷ്ടിച്ച 4,63,448 കോടി രൂപയുടെ ആകെ മൂല്യവർദ്ധനയിൽ ഏറ്റവും വലിയ വിഹിതമായ 2,16,472 കോടി രൂപയാണ് ദേശീയ ഖജനാവിലേക്ക് നൽകിയത്. ഗ്രൂപ്പിലേക്കുള്ള പുനർനിക്ഷേപമായി 1,63,815 കോടി രൂപയും (35.3ശതമാനം), കടം നൽകിയവർക്കുള്ള വിഹിതം 43,152 കോടി രൂപ (9.3ശതമാനം), ജീവനക്കാരുടെ ആനുകൂല്യങ്ങൾ 30,318 കോടി രൂപയും (6.5ശതമാനം), ഓഹരി നിക്ഷേപകരുടെ വിഹിതം 7,443 കോടി രൂപയും (1.6%), സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്കായി 2,248 കോടി രൂപയും (0.5%) റിലയൻസ് ഇൻഡസ്ട്രീസ് ചെലവഴിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FINANCE, RELIANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY