SignIn
Kerala Kaumudi Online
Saturday, 06 June 2026 6.47 AM IST

അരിയും ഉഴുന്നും വേണ്ട, മാവ് പുളിക്കേണ്ട; നാവിൽ വെള്ളമൂറും സൺസെറ്റ് ദോശയുണ്ടാക്കാം

dosa

മലയാളി വീടുകളിലെ പതിവ് പ്രഭാതഭക്ഷണമാണ് ദോശ. ഇതുണ്ടാക്കാനായി എട്ടുമണിക്കൂർ നേരം അരിയും ഉഴുന്നും കുതിരാനായി വെള്ളത്തിലിട്ട് വയ്ക്കേണ്ടതുണ്ട്. മാവ് അരച്ചതിനുശേഷം പുളിക്കാനായി നാലുമണിക്കൂറോളം മാറ്റിവയ്ക്കുകയും വേണം. എന്നാൽ അരിയും ഉഴുന്നുമില്ലാതെ വെറും പത്തുമിനിട്ടുകൊണ്ടും ദോശയുണ്ടാക്കാം. സാധാരണ ദോശയേക്കാൾ രുചികരമായ ഒരു വെറൈറ്റി ദോശ തയ്യാറാക്കിയാലോ? നല്ല ഓറഞ്ച് നിറമായതിനാൽ സൺസെറ്റ് ദോശയെന്നാണ് ഇതിന് പേരുനൽകിയിരിക്കുന്നത്.

ആവശ്യമായ ചേരുവകൾ

  • തക്കാളി - ഒന്ന്
  • കാശ്‌മീരി മുളക് കുതിർത്തത് - രണ്ട്
  • റവ - അരക്കപ്പ്
  • തൈര് - കാൽ കപ്പ്
  • അവൽ കുതിർത്തത് - ഒന്നര ടേബിൾ സ്‌പൂൺ
  • ബേക്കിംഗ് സോഡ - ഒരു നുള്ള്
  • ആവശ്യത്തിന് ഉപ്പ്
  • നെയ്യ്

തയ്യാറാക്കുന്ന വിധം

റവ, തൈര്, അവൽ, കാശ്‌മീരി മുളക്, തക്കാളി മുറിച്ചത് എന്നിവ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ബേക്കിംഗ് സോഡയും ചേർക്കണം. ഇനി ദോശക്കല്ല് ചൂടാകുമ്പോൾ നെയ്യ് പുരട്ടി ചുട്ടെടുക്കാം. ചമ്മന്തിക്കൊപ്പമോ സാമ്പാറിനൊപ്പമോ ചൂടോടെ വിളമ്പാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DOSA, SUNSET DOSA, VARIETY DOSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY