
ആലപ്പുഴ : പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ നമ്മുടെ കാലാവസ്ഥയെയും ഭൂമിയെയും സംരക്ഷിക്കാം ' എന്ന സന്ദേശം ഉൾക്കൊണ്ട് ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം നടന്നു. സ്‌കൂൾ പ്രഥമാദ്ധ്യാപിക സി.സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ കുട്ടികളും, രക്ഷിതാക്കളും തങ്ങളുടെ വീടുകളിൽ നിന്ന് വിവിധ ഫലവൃക്ഷതൈകൾ സ്‌കൂളിന്റെ വിവിധ പ്രദേശങ്ങളിൽ നട്ടു. അദ്ധ്യാപകരായ കെ.കെ.ഉല്ലാസ്, ലറ്റീഷ്യ അലക്സ്,സോനാ തോമസ്, എസ്.എം.സി ചെയർമാൻ പി.എ .സാദത്ത് , മദർ പി.ടി.എ പ്രസിഡന്റ് എം.ഷഹന നജീബ്, അൻസീൽ, ആശ അനീഷ്, അൻസില നൗഫൽ,സവിത അൻവർ എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |