
ആലപ്പുഴ: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പല സംഘടനകളിലും നടക്കുന്ന ധൂർത്തും സർക്കാർ സംവിധാനങ്ങളിൽ നടക്കുന്ന അഴിമതിയും അന്വേഷണ വിധേയമാക്കണമെന്ന് ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഗാന്ധിയൻ ദർശനവേദി കേന്ദ്ര ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ട് സംസാരിക്കുകയായിരുന്നു ബേബി പാറക്കാടൻ. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടുകൂടിയാണ് വൃക്ഷത്തൈകളുടെ വിതരണം നിർവഹിച്ചത്. ചേർത്തല ടൗൺ റോട്ടറി ക്ലബ് മുൻ ഗവർണർ കെ.ലാൽജി വൃക്ഷത്തൈ വിതരണോദ്ഘാടനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |