
ആലപ്പുഴ: അർബൻ ഐ.സി.ഡി.എസ് പദ്ധതി പരിധിയിലുള്ള, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന സ്‌കൂളിൽ പോകുന്നവരും പോകാത്തവരുമായ കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.ആലപ്പുഴ നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണിത്.
നഗരസഭാ പരിധിയിലുള്ള അങ്കണവാടികളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. ഫോൺ: 0477-2251728
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |