SignIn
Kerala Kaumudi Online
Saturday, 13 June 2026 8.03 PM IST

ഓപ്പറേഷൻ തൂഫാൻ,​ അറസ്റ്റിലായത് 90 പേർ

thu

ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനകൾ പുരോഗമിക്കവേ,​ ജില്ലയിൽ 76 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ അറിയിച്ചു. 90 പേർ അറസ്റ്റിലായി. ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലെയും ഡിവൈ.എസ്.പി മാരുടെയും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെയും രഹസ്യന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ശേഖരിക്കുക, പരിശോധനകൾ നടത്തുക, കേസ്സുകള് കണ്ടെത്തുക, അന്വേഷണം പ്രത്യേകമായി നടത്തുക, ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.ഇതിനായി ഓരോ സബ് ഡിവിഷനിലും സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 4 പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൂഫാന്റെ ഭാഗമായി കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 76 ലഹരി മരുന്ന് കേസ്സുകൾ കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തി. 300 ഗ്രാംകഞ്ചാവും 0.45 ഗാം എം.ഡി.എം.എ യും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL