
ആലപ്പുഴ: എസ്.എഫ്.ഐ ആലപ്പുഴ ഏരിയ പഠന ക്യാമ്പ് നഗരസഭ പ്രതിപക്ഷനേതാവ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് വിദ്യാർത്ഥികൾ ജാഗ്രതയോടു കൂടി സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനന്തു അജി, മാദ്ധ്യമപ്രവർത്തകൻ ബി. സുശിൽ കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്സാസ്സെടുത്തു. എസ്.എഫ്.ഐ ഏരിയപ്രസിഡന്റ് സോനു സോണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ ഫൈസൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആതിര, ഏരിയ സെക്രട്ടറി മുഹമ്മദ് സ്വാലിക് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |