
മുഹമ്മ: ജില്ല പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ, ആലപ്പി ആർട്ട് അക്കാദമിഎന്നിവയുടെ സഹകരണത്തോടെയും സംഘടിപ്പിച്ച സ്റ്റുഡന്റ് ആർട്ട് എക്സിബിഷൻ തിരക്കഥാകൃത്ത് സുനീഷ് വാരണാട് ഉദ്ഘാടനം ചെയ്തു. വെക്കേഷൻ കാലയളവിൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പൊള്ളേത്തൈ ഗവ.ഹൈസ്കൂൾ കേന്ദ്രീകരിച്ച സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിന്റെ ഭാഗമായാണ് എക്സിബിഷൻ ഒരുക്കിയത്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഡി.അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് അംഗംഅഡ്വ.ആർ.റിയാസ് സ്വാഗതംപറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അംഗം സൈമൺ ജോൺകുട്ടി, ഗ്രാമപഞ്ചായത്ത് അംഗം മനോജ്,പി.വിനീതൻ,ഷെറിൻ, ദേവിക.വി ,അബിഷേക് എസ്.നാഥ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |