SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.56 PM IST

അമ്മ സംരക്ഷിക്കാത്ത ഒരുവസുകാരനെ സി.ഡബ്ല്യു.സി ഏറ്റെടുത്തു

ആലപ്പുഴ: മാതാപിതാക്കൾ സംരക്ഷിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന ഒരുവയസുകാരനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പ്രത്യേക ഓർഡർ പ്രകാരം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജിജി ജോണിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘമാണ് കുട്ടിയുടെ വീട്ടിലെത്തി ഏറ്റെടുത്തത്. കൈക്ക് പരിക്കേറ്റ് പ്ലാസ്റ്ററിട്ട അവസ്ഥയിലായിരുന്നു കുട്ടി. ലിവിംഗ് ടുഗതർ പങ്കാളിത്തത്തിൽ ജനിച്ച കുഞ്ഞിനെ അമ്മ പൂർണ്ണമായും അവഗണിക്കുകയായിരുന്നു. പ്രായമായ മാതൃ മാതാവ് മാത്രമായിരുന്നു ഏക ആശ്രയം. അച്ഛൻ നേരത്തെ തന്നെ ഉപേക്ഷിച്ചു പോയിരുന്നു. മുമ്പും സമാനമായ രീതിയിൽ കുഞ്ഞിനെ അവഗണിച്ചതിന് അമ്മയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയിച്ചിരുന്നതാണ്.

ആലപ്പുഴ സൗത്ത് എസ്.ഐ ഗിരീഷ്, പൊലീസ് ഉദ്യോഗസ്ഥരായ അനു, ശാരിക, വാർഡ് കൗൺസിലർ ഒ.പി. ഷാജി, റെസ്‌ക്യൂ ഓഫീസർ സംഗീത, സോഷ്യൽ വർക്കർ ഡയാന, ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ചു അരുമ നായകൻ, അങ്കണവാടി വർക്കർ ഷീജ എന്നിവരടങ്ങിയ സംഘമാണ് കുഞ്ഞിനെ ഏറ്റെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL