SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.56 PM IST

ആന്ധ്രാസംഘം കഞ്ഞിക്കുഴിയിൽ

jkhg

മുഹമ്മ: പഞ്ചായത്ത് രാജ് സംവിധാനങ്ങളിൽ ഗ്രാമപ്പഞ്ചായത്തുകളുടെ പ്രസക്തി കാണാനും പഠിക്കാനുമായി ആന്ധ്രപ്രദേശിലെ വിജയപുരം ജില്ലയിലെ ജനപ്രതിനിധികളുടെ സംഘം കഞ്ഞിക്കുഴി പഞ്ചായത്ത് സന്ദർശിച്ചു. വിജയനഗരം ജില്ലാ പ്രജാപരിഷത്ത് പ്രസിഡന്റ് മാജിശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള മുപ്പത്തഞ്ചംഗ സംഘത്തെ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ലജിത തിലകൻ, സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

തിങ്കളാഴ്ചയാണ് ആന്ധ്രപ്രദേശിൽ നിന്ന് സംഘാംഗങ്ങൾ ആലപ്പുഴയിൽ എത്തിയത്. പുന്നമടക്കായലിലെ ബോട്ടിങ്ങിനു ശേഷമായിരുന്നു ഗ്രാമപഞ്ചായത്ത് സന്ദർശനം.

പഞ്ചായത്തു ഹാളിൽ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. അശ്വിൻ , ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.വി. വിജി മോൾ പഞ്ചായത്തംഗങ്ങളായ വി. സോയ, എം.കെ. സജി, ഹണിമോൾ , പി .എസ് ശ്രീലത,സുമാദേവി, പി.രാജം, എം. ഒ രജനി, പി.ടി ശശിധരൻ, അസിസ്‌റ്റന്റ് സെക്രട്ടറി പി. രാജീവ്,സി.ഡി.എസ് വൈസ് ചെയർപേഴ്സൻ മോളി ഭദ്രസേനൻ, അംഗങ്ങളായ ജ്യോതിമോൾ, വത്സല മുരളി ,അക്കൗണ്ടന്റ് ജയ്മോൾ, കൃഷി ഓഫീസർ റോസ്‌മി ജോർജ്, എന്നിവരുമായി അംഗങ്ങൾ ചർച്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL