SignIn
Kerala Kaumudi Online
Saturday, 27 June 2026 2.49 AM IST

മെരിറ്റ് ഈവനിംഗും അവാർഡ് വിതരണവും

ambala

അമ്പലപ്പുഴ:എം .എസ്. എഫ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെരിറ്റ് ഈവനിങ്ങും സി. എച്ച്. മുഹമ്മദ്‌ കോയ എഡ്യൂക്കേഷണൽ അവാർഡ് വിതരണവും നടന്നു. എം. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ .അൽത്താഫ് സുബൈർ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി നിജാസ് നിഹാസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഫറൂഖ് കോളേജിലെ പ്രൊഫസർ ഡോ.അബ്ദുൽ ജബ്ബാർ ആമുഖ പ്രഭാഷണവും എം.എസ്.എഫ് ജില്ലാ സെക്രട്ടറി റിഫാസ് സിദ്ദിഖ് വാഫി മുഖ്യപ്രഭാഷണവും നടത്തി.കാക്കാഴം മുസ്‌ലിം ജമാഅത്ത്‌ ജനറൽ സെക്രട്ടറി സഹീദ് മാവുങ്കൽ, ബ്ലോക്ക്‌ മെമ്പർ സിനിയ ശിഹാബ്,അ. കെ. ഡി .എസ് പ്രസിഡന്റ്‌ സുനിൽ വെളിയിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL