SignIn
Kerala Kaumudi Online
Saturday, 27 June 2026 2.49 AM IST

ജനറൽ ആശുപത്രിക്കും ഒറ്റപ്പന ജനകീയാരോഗ്യകേന്ദ്രത്തിനും കേന്ദ്ര അംഗീകാരം

gh

ആലപ്പുഴ : ആശുപത്രികളിലെ ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന എൻ.ക്യൂ.എ.എസ് പുരസ്‌കാര നിറവിൽ ആലപ്പുഴ ജനറൽ ആശുപത്രിയും ഒറ്റപ്പന ജനീകയാരോഗ്യ കേന്ദ്രവും. ജനറൽ ആശുപത്രിക്ക് 100ൽ 94.84 ശതമാനവും ഒറ്റപ്പന ജനകീയോരോഗ്യ കേന്ദ്രത്തിന് 84 ശതമാനവുമാണ് പോയിന്റ് ലഭിച്ചത്.

ലാബ്, ഫാർമസി, ഐ.പി, ഒ.പി, കാഷ്വാലിറ്റി, ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷൻ തിയേറ്റർ, എം.ഐ.സി.യു, അഡിമിനിസ്‌ട്രേഷൻ, റേഡിയോളജി എന്നീ 11 ഡിപ്പാർട്ടുമെന്റുകളാണ് ജനറൽ ആശുപത്രിയിലെ അംഗീകാരപരിശോധനയിൽ പങ്കെടുത്തത്. ഇതിനു മുമ്പ് 2025ൽ സംസ്ഥാന സർക്കാരിന്റെ കായകല്പ പുരസ്‌കാരം, സംസ്ഥാന ഹരിത മിഷന്റെ എ പ്ലസ് ആശുപത്രി പുരസ്‌കാരം എന്നിവ ജനറൽ ആശുപത്രി നേടിയിരുന്നു. ആലപ്പുഴ ജില്ലയിൽ ആദ്യമായാണ് ഒരു മേജർ സ്ഥാപനം ഈ ദേശീയ അംഗീകാരം നേടുന്നത്. തോട്ടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലാണ് ഒറ്റപ്പന ജനകീയാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. രോഗികൾക്ക് നൽകുന്ന സേവനങ്ങൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് നൽകുന്ന മികച്ച ചികിത്സ, മാനസികാരോഗ്യ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് ഒറ്റപ്പന ജനകീയാരോഗ്യ കേന്ദ്രത്തിന് അംഗീകാരം ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL