ആലപ്പുഴ: മേരി ജാക്വിലിൻ കൊലക്കേസിൽ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. 2019 മാർച്ച് 12നാണ് ആലപ്പുഴ തിരുവമ്പാടി ചക്കാലയിൽ മേരി ജാക്വിലിനെ (53) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതമെന്ന് തെളിഞ്ഞത്. പുന്നപ്ര തെക്ക് പണിക്കൻവെളി അജ്മൽ(28), ആലപ്പുഴ പവർ ഹൗസ് വാർഡ് തൈപ്പറമ്പിൽ മുംതാസ് (46), അവലൂക്കുന്ന് ചിറയിൽ സീനത്ത് ബീവി (48) എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ രണ്ടാം പ്രതി മുംതാസ് വിചാരണക്കിടെ മരിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത തോന്നിയില്ലെങ്കിലും മേരി ജാക്വിലിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചത്. മൊബൈൽ ഫോൺ, സ്വർണവളകൾ, താക്കോൽക്കൂട്ടം എന്നിവ കാണാതായിരുന്നു. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മേരിയുമായി സൗഹൃദമുണ്ടായിരുന്ന നജ്മലിനും മുംതാസിനും ഇവരുടെ കൈയിൽപണവും സ്വർണാഭരണങ്ങളും ഉണ്ടെന്ന് അറിയാമായിരുന്നു. സംഭവ ദിവസം നജ്മലും മുംതാസും മേരിയുടെ വീട്ടിലെത്തി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മേരിയുടെ സ്വർണാഭരണം മുല്ലക്കലിലെ ജ്വല്ലറിയിൽ വിൽക്കാൻ സഹായിച്ചതാണ് സീനത്തിന്റെ പേരിലുള്ള കുറ്റം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |