
അമ്പലപ്പുഴ : സ്‌നേഹവീട് അഭയ കേന്ദ്രത്തിൽ ദന്തരോഗ ബോധവൽക്കരണ സെമിനാർ നടത്തി. പുഷ്പഗിരി ദന്തൽ കോളേജിന്റെ സഹകരണത്തോടെ നടന്ന ദന്ത പരിശോധനയും ബോധവൽക്കരണ ക്ലാസ്സും ഗ്രാമപഞ്ചായത്തംഗം ഷെഹ്ന മജീദ് ഉദ്ഘാടനം ചെയ്തു പുഷ്പഗിരി ദന്തൽ കോളേജിലെ ഡോ. എ.സുമയ്യ ബോധവൽക്കരണ ക്ലാസിനും പരിശോധനക്കും നേതൃത്വം നൽകി . സ്‌നേഹവീട് ഡയറക്ടർ ആരിഫ് അടൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ചന്തു , എ.ആഷിക്ക് , ഡോ.അൻസു ഇമ്മാനുവൽ ,ഡോ.അനന്തുലാൽ തുടങ്ങിയവർ സംസാരിച്ചു. ദന്തപരിശോധനാ ക്യാമ്പും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |