ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല മത്സ്യകർഷക ദിനാചരണം സംഘടിപ്പിച്ചു. എ.ഡി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മന്ത്രി വി.ഇ.അബ്ദുൾ ഗഫൂറിന്റെ വീഡിയോ സന്ദേശം മുഖ്യപ്രഭാഷണമായി പ്രക്ഷേപണം ചെയ്തു.
ഫിഷറീസ് മേഖലയിൽ മികച്ച വിജയം കൈവരിച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഫിഷറീസ് അസി.ഡയറക്ടർ ചന്ദ്രലേഖ മത്സ്യകർഷക ദിന സന്ദേശം നൽകി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |