SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.17 PM IST

ബൈക്ക് പാഞ്ഞുകയറി,​ ആറുപേർക്ക് പരിക്ക്

അമ്പലപ്പുഴ: റോഡരികിൽ സ്‌ക്രീനിൽ ലോകകപ്പ് ഫൈനൽ കാണാൻ നിന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട ബൈക്ക് പാഞ്ഞുകയറി,​ ആറുപേർക്ക് പരിക്ക്. കൊപ്പാറക്കടവ് മാമ്മൂട് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിൽ കന്നിട്ടയിൽ അക്ഷയ് ബിജു(26), പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിൽ കല്ലുപറയിൽ വീട്ടിൽ മധു(41), സുഗുണന്റെ മകൻ സുധീഷ് (37), വണ്ടാനം പാക്കള്ളി മേലേത്തിൽ അഷ്‌റഫ് (31), ബൈക്കിലെത്തിയ നെടുമുടി പുല്ലങ്ങടി ഹരിശ്രീ ഭവനത്തിൽ ശ്രീരാജ് (28), പുലാപ്പറമ്പിൽ മനു(28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എൻ കവല ഭാഗത്തുനിന്ന് കഞ്ഞിപ്പാടം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികർ. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL