
കൊച്ചി: സാധാരണ ഓഫീസ്, സ്കൂൾ സമയങ്ങളിൽ ആധാർ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കാത്ത ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി ആധാർ സേവാകേന്ദ്രങ്ങളുടെ സമയം ദീർഘിപ്പിച്ചു. ഞായറാഴ്ചകളും അവധിദിനങ്ങളും ഒഴികെ എല്ലാ ദിവസങ്ങളിലും വൈകിട്ട് നാല് മുതൽ രാത്രി ഒമ്പത് വരെ കടവന്ത്ര ഗാന്ധിനഗർ ആധാർ സേവാ കേന്ദ്രത്തിൽ സേവനം ലഭിക്കും. ഉദ്യോഗസ്ഥരുടെ ജോലികളെയും വിദ്യാർത്ഥികളുടെ പഠനസമയത്തെയും ബാധിക്കാത്ത രീതിയിൽ ആധാർ എൻറോൾമെന്റ്, പുതുക്കൽ സേവനങ്ങൾ സുഗമമാക്കാനാണ് സമയം നീട്ടിയതെന്ന് തപാൽവകുപ്പ് അറിയിച്ചു. ഗാന്ധിനഗർ സേവാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മദ്ധ്യമേഖല പോസ്റ്റ്മാസ്റ്റർ ജനറൽ ടി.നിർമ്മലാദേവി ഉദ്ഘാടനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |