
കൊച്ചി: കേരള ലേബർ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയും കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറവും സംയുക്തമായി അന്താരാഷ്ട്ര ഗാർഹികതൊഴിലാളി ദിനമാചരിച്ചു. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ് അദ്ധ്യക്ഷയായി. കെ.എൽ.എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ, ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത്, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, യു.ടി.എ സംസ്ഥാന ചെയർമാൻ ജോസഫ് ജൂഡ്, കെ.എൽ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്‌സൺ മനീക്ക്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |