
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ വൻലഹരിമരുന്ന് വേട്ട. 5.23 കിലോ കഞ്ചാവും 8.24 ഗ്രാം ബ്രൗൺഷുഗറുമായി അസാം സ്വദേശി പിടിയിലായി. ദരാംഗ് സ്വദേശി ജില്ലുൽ ഹഖാണ് (29) കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചി സിറ്റി ഡാൻസാഫ് ടീമും തൃക്കാക്കര പൊലീസും ചേർന്ന് കങ്ങേരപ്പടി മുണ്ടയ്ക്കാമുകൾ ഭാഗത്ത് പ്രതി വാടകയ്ക്ക് താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |