പിറവം: പരമ്പരാഗതതൊഴിൽ മേഖലയായ കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുവാൻ കഴിയുന്ന മദ്യനയം നടപ്പിലാക്കണമെന്ന് പിറവം - തൃപ്പൂണിത്തുറ റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി വാർഷികസമ്മേളനം ആവശ്യപ്പെട്ടു. വിദേശ മദ്യവ്യാപാരത്തെ സർക്കാർ പ്രോൽസാഹിപ്പിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്തു. സി.എൻ. സദാമണി അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡുകൾ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. സുഗതൻ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.എൻ. ഗോപി, ബിമൽചന്ദ്രൻ , കെ.പി. ഷാജഹാൻ, കെ.സി. തങ്കച്ചൻ, എം.ആർ. പ്രസാദ്, കെ.എൻ. മോഹനൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ. സി.എൻ. സദാമണി (പ്രസിഡന്റ്), പി.കെ സുകുമാരൻ, എ.ആർ.സുരേഷ് (വൈസ് പ്രസിഡന്റമാർ), കെ.എൻ. ഗോപി (സെക്രട്ടറി), എം.ആർ.പ്രസാദ്, സന്ദീപ് ദിവാകരൻ (ജോയിന്റ് സെക്രട്ടറിമാർ), കെ.എൻ. മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |