കൊച്ചി: ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷനിൽ ഒരുലക്ഷംപേർ പിന്നിടുന്ന സംസ്ഥാനത്തെ ആദ്യജില്ലയായി എറണാകുളം. ഇന്നലെ വൈകിട്ടത്തെ കണക്കനുസരിച്ച് 1,04,491 പേർ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി.
സ്വയം വിവരശേഖരണം നടത്താനുള്ള സമയപരിധി ഈ മാസം 30വരെയാണ്.
വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ തെറ്റുകൾ സംഭവിച്ചാൽ ജൂലായ് ഒന്ന് മുതൽ സെൻസസ് ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കുമ്പോൾ തിരുത്താനാകും. പൊതുജനങ്ങൾക്ക് se.census.gov.in വെബ്‌സൈറ്റ് വഴി വിവരശേഖരണം പൂർത്തിയാക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |