SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.50 PM IST

പര്യത്തുകാവ് ഭൂമി തർക്കം, അരനൂറ്റാണ്ടിന് ശേഷം സമവായം

klav

കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. അവസാനഘട്ടത്തിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പലദിനങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ മൂന്നുവട്ടം ഒത്തുതീർപ്പുകരാർ മാറ്റിയെഴുതിയാണ് ഇരുകൂട്ടരും കരാറിൽ ഒപ്പുവച്ചത്.

സംസ്ഥാനതലത്തിൽ രാഷ്ട്രീയ പോരാട്ടമായി മാറാൻ സാദ്ധ്യതയുണ്ടായിരുന്ന പ്രശ്നമാണ് വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യഇടപെടലുകളിലൊന്നായി പരിഹരിക്കപ്പെട്ടത്. അഞ്ച് സിറ്റിംഗുകളിലായി നടന്ന ചർച്ചകൾക്കൊടുവിലായിരുന്നു കരാർ.

ഒത്തുതീർപ്പ് വ്യവസ്ഥകൾ

• ഏഴ് കുടുംബങ്ങൾക്ക് താമസിക്കുന്ന സ്ഥലത്തോട് ചേർന്ന് അഞ്ച് സെന്റ് വീതം ഭൂമി

• മൂന്ന് മീറ്റർ വീതിയിൽ വഴി, പഞ്ചായത്തിന് കൈമാറും

• ഭൂവുടമകളുടെ അതിരിൽ മതിൽ

• 1000 ചതുരശ്ര അടിയിൽ കുറയാത്ത വീടുകൾ ഒരു വർഷത്തിനകം നിർമ്മിച്ച് നൽകും

• വീടുനിർമ്മാണം പൂർത്തിയാകുംവരെ നിലവിലെ വീടുകളിൽ തുടരാം

• അടുത്ത ആഴ്ച സർവേ ആരംഭിച്ച് 30നകം സ്ഥലവും വഴിയും തിരിക്കും

• ഭൂമിതർക്കവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പിൻവലിക്കാൻ നടപടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL