പീരുമേട്: മൂന്നാറിൽ നിന്നും പെരിയാർ ടൈഗർ റിസർവിൽ കൊണ്ടുവന്ന് വിട്ട റേഡിയോ കോളർ സ്ഥാപിച്ച കടുവയെ പിടികൂടുന്നതിനു വേണ്ടി അരണക്കൽ പ്രദേശങ്ങളിൽ മൂന്നു കൂടുകൾ സ്ഥാപിച്ചു. പശുക്കളെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെ കടുവയെ പിടികൂടുന്നതിന്ന് നാട്ടുകാർ ആവശ്യപ്പെട്ടുവരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്പന്ത്രണ്ട് മണിയോടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ 3 കൂടുകൾ സ്ഥാപിച്ചത്.18 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ആർ.ആർ. ടി. ടീമുകളിലായി 22 ഉദ്യോഗസ്ഥർ സദാ സമയവും റോന്ത് ചുറ്റുന്നു. കടുവയെ പിടികൂടിയാൽ മയക്കു വെടി വെക്കുന്നതിനുവേണ്ടി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. സിദ്ധാർത്ഥ് സ്ഥലത്ത്ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ കുറെ നാളുകളായി കടുവ പേടിയിലാണ് അരണ്ണക്കൽ,മൗണ്ട്, ഗ്രാമ്പി എസ്റ്റേറ്റിലെ തൊഴിലാളികൾ അന്തിയുറങ്ങുന്നത്. തൊഴിലാളികൾ എസ്റ്റേറ്റ് ജോലിക്ക് പോകാൻ കഴിയുന്നില്ല. കുട്ടികളെ സ്‌കൂളുകൾ അയക്കാൻ കഴിയുന്നില്ല. പ്രദേശത്തെ ജനങ്ങൾആകെ ഭീതിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |