SignIn
Kerala Kaumudi Online
Saturday, 13 June 2026 7.55 PM IST

കുടുംബശ്രി ചക്ക ഫെസ്റ്റ്

chakka-fest

മടിക്കൈ: മടിക്കൈ കുടുംബശ്രീ ചക്ക ഫെസ്റ്റിന്റെ ഭാഗമായി പ്രദർശനവും വിപണനവും, മത്സരവും നടത്തി. കേക്ക്, ഉപ്പുമാവ്, പുഡ്ഡിംഗ്, കട്ലറ്റ്, ചക്കക്കുരു ലഡ്ഡു പായസം, ഹൽവ, പുട്ട് ഇഡ്ഡലി,തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങളോടെയാണ് ചക്ക ഫെസ്റ്റ് നടന്നത്.വി.എച്ച്.എസ്.എസ്.മടിക്കൈ സെക്കൻഡിൽ സ്കൂളിൽ ചക്ക ഫെസ്റ്റ് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ.ബി.സീന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജ്യോതി, പി.വി.പത്മിനി, രാജൻ, കെ.കുഞ്ഞി കൃഷ്ണൻ,​എസ്.ബിജു, കെ.രാജി,​പി.സുധ കെ.നിമിഷ കെ.ജിജി എന്നിവർ സംസാരിച്ചു. ബാബു അപ്യാൽ സ്വാഗതവും എം.ഇ.ഇന്ദു നന്ദിയും പറഞ്ഞു. അഭയ കുടുംബശ്രീ ഒന്നാം സ്ഥാനവും സ്നേഹ കുടുംബശ്രീ രണ്ടാം സ്ഥാനവും, നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL