SignIn
Kerala Kaumudi Online
Saturday, 13 June 2026 7.56 PM IST

മൺസൂൺ ഫെസ്റ്റും കാർഷിക സെമിനാറും

fest
മൺസൂൺ ഫെസ്റ്റും കാർഷിക സെമിനാറും എരമം കുറ്റൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി. തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

മാതമംഗലം: എരമം കുറ്റൂർ ഫാർമേഴ്സ് ക്ലബ്ബും ഗ്രീൻകൾച്ചർ നഴ്സറിയും സംയുക്തമായി സംഘടിപ്പിച്ച മൺസൂൺ ഫെസ്റ്റും കാർഷിക സെമിനാറും കണ്ണാടിപൊയിൽ ഗ്രീൻകൾച്ചർ നഴ്സറിയിൽ നടന്നു. എരമം കുറ്റൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി. തമ്പാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന കാർഷിക സെമിനാറിൽ റിട്ടയേർഡ് കൃഷി ഓഫീസർ പി. രവീന്ദ്രൻ ഞാറ്റുവേല കൃഷി രീതികളെ സംബന്ധിച്ച് ക്ലാസ് എടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർ പി.പി ഭാസ്‌കരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ പി. രാമചന്ദ്രൻ, കർഷകസംഘം പെരിങ്ങോം ഏരിയ പ്രസിഡന്റ് പി.വി കമലാക്ഷൻ സംസാരിച്ചു. ഫാർമേഴ്സ് ക്ലബ്ബ് സെക്രട്ടറി എം.വി സുരേഷ് സ്വാഗതവും ബാങ്ക് സെക്രട്ടറി എൻ.വി ഉഷാകുമാരി നന്ദിയും പറഞ്ഞു. ജൂലായ് 25 വരെ തുടരുന്ന മൺസൂൺ ഫെസ്റ്റിൽ പർച്ചേസ് ചെയ്യുന്ന തൈകൾക്ക് 10 മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL