കണ്ണൂർ: ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് സ്‌പോർട്സ് കൗൺസിലുമായി സഹകരിച്ച് ഒളിമ്പിക് ദിനമായ ജൂൺ 23ന് കണ്ണൂരിൽ നടക്കുന്ന ഒളിമ്പിക് റണ്ണിന്റെ പ്രചരണാർത്ഥവും 2036ലെ ഒളിമ്പിക്സിനെ ഇന്ത്യയിലേക്ക് വരവേൽക്കുന്നതിന്റെയും ഭാഗമായി ജില്ലയിൽ 2036 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ മുൻസിപ്പൽ ഹൈസ്‌കൂൾ അങ്കണത്തിൽ അഡ്വക്കേറ്റ് ടി.ഒ മോഹനൻ എം.എൽ.എ മാഗോസ്റ്റിൽ തൈ നട്ടുകൊണ്ട് നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ ജഗന്നാഥൻ സ്വാഗത ഭാഷണം നടത്തി. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം അഖിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ. ജ്യോതി, ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാഹിൻ പള്ളിക്കണ്ടി, കെ. രാജേഷ്, സുമേഷ് ചടയത്ത് എന്നിവർ സംസാരിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |