SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.53 PM IST

എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധിച്ചു

feto
ഡി.എം.ഒ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി ടി. ഖമറുസമൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റിലും മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറേറ്റിലും ലെയ്സൺ ഓഫീസർമാർ എന്ന പേരിൽ അനധികൃത നിയമങ്ങൾ നടത്തുകയും ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥാനത്ത് നിന്നു മാറ്റി തരംതാഴ്ത്തുകയും ചെയ്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിന് മുമ്പിലും മെഡിക്കൽ കോളേജിന് മുമ്പിലും ജീവനക്കാർ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഡി.എം.ഒ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി ടി. ഖമറുസമൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി പി.പി സന്തോഷ് കുമാർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ. ഷാജി, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആർ സ്മിത സംസാരിച്ചു.

മെഡിക്കൽ കോളേജിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ സീബ ബാലൻ, പി.ആർ ജിജേഷ്, പി.വി സന്തോഷ് കുമാർ, ദീപു സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DMO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL