
കാഞ്ഞങ്ങാട്: അതിയാമ്പൂർ ബാലബോധിനി വായനശാല ഗ്രന്ഥാലയം വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ദിലീപ് കുമാർ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി പി.അപ്പുക്കുട്ടൻ, നഗരസഭ കുടുംബശ്രീ സി ഡി.എസ് ചെയർപേഴ്സൺ എം.പുഷ്പലത, എ.കെ.രസിക് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.ആൽബർട്ട് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി.ഗോപി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |