
കാസർകോട്: മാനസിക പിരിമുറുക്കം കുറക്കാൻ പഞ്ചേന്ദ്രിയ ശുദ്ധിക്കുള്ള 'സംഗീത യോഗയുമായി കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ അശോക് രാജ്. കീബോർഡ്, പുല്ലാങ്കുഴൽ, വീണ, വയലിൻ, തബല, മൃദംഗം എന്നിവയുടെ പശ്ചാത്തലത്തിൽ കീർത്തനങ്ങളും സ്ത്രോത്രങ്ങളും സംയോജിപ്പിച്ച് നടത്തുന്ന ശ്വസനപ്രക്രിയയാണ് സംഗീത യോഗ.
പൊതുസ്ഥലങ്ങളിൽ മ്യൂസിക് മാത്രവും അമ്പലങ്ങളിൽ കീർത്തനങ്ങളും ഉപയോഗിച്ചാണ് അര മണിക്കൂർ ദൈർഘ്യമുള്ള സംഗീതയോഗ ചിട്ടപ്പെടുത്തിയത്. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ചെയ്ത മ്യൂസിക് തെറാപ്പി ഒഴിച്ചു നിർത്തിയാൽ സംഗീതയോഗ പരീക്ഷണം സ്വന്തം പേരിൽ കുറിക്കുകയാണ് ഈ പരിശീലകൻ. കോളേജുകൾ, വൃദ്ധസദനങ്ങൾ, കുടുംബശ്രീ, ആരാധനാലയങ്ങൾ, ജയിലുകൾ, ബധിരവിദ്യാലയം തുടങ്ങി കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി സ്ഥലങ്ങളിൽ മുതിർന്നവരും വനിതകളും കുട്ടികളും അടക്കം ആയിരകണക്കിന് ആളുകൾക്ക് സംഗീത യോഗയിൽ പരിശീലനം നൽകി കഴിഞ്ഞു.
ഹോർമോൺ വ്യതിയാനം കുറക്കുന്നതിനും നാഡീഞരമ്പിന്റെ പ്രവർത്തനം നോർമൽ ആക്കുന്നതിനും പ്രകൃതിയിൽ നിന്നുള്ള സ്പിരിച്വൽ എനർജി കിട്ടുന്നതിനും സംഗീത യോഗ പ്രയോജനം ചെയ്യുമെന്ന കണ്ടെത്തലിൽ നിന്നാണ് പുതിയ പരീക്ഷണം.സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ടും കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിലെ സോമശേഖരനുമാണ് അശോക് രാജിന് തുടക്കത്തിൽ പ്രോത്സാഹനവും മാർഗനിർദ്ദേശവും നൽകിയത്. കേന്ദ്ര സർവ്വകലാശാല മുൻ വൈസ് ചാൻസലർ ജാൻസി ജെയിംസ്, മുൻ സബ് കളക്ടർ മേഘശ്രീ എന്നിവർ അശോക് രാജിന്റെ യോഗാ തെറാപ്പിയിലൂടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ശമനം ലഭിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേ
എന്തുകൊണ്ട് സംഗീതം
1യോഗ ചെയ്യുമ്പോൾ മനസ്സിൽ ശാന്തിയുണ്ടാവാൻ ശുദ്ധസംഗീതം സഹായിക്കും. സാഹിത്യ സംഗീതം ഉപയോഗിച്ചാൽ മനസുകളിൽ വൈകാരികതയുണ്ടാകും. ശങ്കരാഭരണം, മോഹനം, ശുദ്ധധന്യാസി, കീരവാണി തുടങ്ങിയ രാഗങ്ങൾ കീബോർഡിൽ ഉപയോഗിക്കുന്നു.
2.താരതമ്യേന വിളംബലയത്തിലുള്ള വാദനമാണ് ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |