SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

ജനറൽ വർക്കേർസ് യൂണിയൻ സമ്മേളനം

genaral-workers-union

കാഞ്ഞങ്ങാട്: ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു) കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം വെള്ളിക്കോത്ത് കമ്മ്യൂണിറ്റി ഹാളിൽ (ടി.വി കരിയൻ നഗർ) സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ശ്യാം പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.തമ്പാൻ,സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ,വി മോഹനൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.കെ ആൽബർട്ട് പ്രവർത്തനറിപ്പോർട്ടുംവരവുചിലവ് കണക്കും അവതരിപ്പിച്ചു. ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നവർക്ക് സമ്മേളനം യാത്രയപ്പ് നൽകി.എ.കെ.ലക്ഷ്മി, രത്നാവതി പെരിയ,കെ.വി.സുശീല എന്നിവർ പ്രമേയം അവതരിപ്പിച്ചു. അനിത കാരക്കുഴിസ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL