SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം 30 മുതൽ

kalolsavam

ഇരിട്ടി:ഇരിട്ടി ഉപജില്ല സ്‌കൂൾകലോത്സവം ഒക്ടോബർ 30, നവംബർ 4 , 5, 6, 7 തിയ്യതികളിൽ ആറളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ഉപജില്ലയിലെ 103 വിദ്യാലയങ്ങളിൽ നിന്നായി പതിനായിരത്തോളം പ്രതിഭകൾ മാറ്റുരക്കും. രചന മൽസരങ്ങൾ 30ന് ആരംഭിക്കും. നവംബർ 4ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സരളയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ഹയർ സെക്കൻഡറിയിലെ പ്രധാന വേദിക്കു പുറമെ ആറളം എൽ.പി, യു.പി, വെള്ളരി വയൽ സുഹറ യു.പി എന്നിവിട ങ്ങളിലും വേദികൾ സജ്ജമാക്കും. സമാപന സമ്മേളനം 7ന് വൈകുന്നേരം 6ന് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ അദ്ധ്യക്ഷത വഹിക്കും. വിളംബരജാഥ ഇന്ന് വൈകിട്ട് ഇരിട്ടിയിൽ നഗരസഭ ചെയർപേഴ്സൺ വി.വിനോദ് കുമാർ ഫ്ളാഗ് ഓഫ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL