SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

ട്രെയിനിൽ കാഴ്ച പരിമിതിയുള്ള യുവതിക്ക് നേരെ ആക്രമണം; കർണാടക സ്വദേശി പിടിയിൽ

READ ENGLISH VERSION
train

കാസർകോട് :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ഡിസബിലിറ്റി കോച്ചിൽ കാഴ്ച്ച പരിമിതിയുള്ള 49കാരിക്ക് നേരെ ആക്രമണം.മുംബൈ എൽ.എൽ.ടി സ്പെഷ്യൽ ട്രെയിനിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കർണാടക സ്വദേശി അയ്യപ്പയെ(23) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളത്ത് നിന്നും ഒൻപത് വയസുള്ള മകനൊപ്പം വരികയായിരുന്ന കാഴ്ച്ച പരിമിതിയുള്ള 49കാരിയാണ് ആക്രമണത്തിനിരയായത്.

കണ്ണൂരിൽ നിന്ന് കയറിയ കർണാടക സ്വദേശിയായ അയ്യപ്പ ആദ്യം വാതിലിനരികിൽ നിന്ന് വിസിലടിക്കുകയും കൂകി വിളിക്കുകയും ചെയ്തു.പിന്നാലെ ഈയാൾ യുവതിക്ക് നേരെ തിരിയുകയായിരുന്നു.കോച്ചിൽ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ താനും മകനും വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നും യുവതി പറഞ്ഞു.ഒടുവിൽ ഈയാൾ വാതിൽ പൂട്ടി തന്റെ കഴുത്തിനു പിടിച്ചു തിരിച്ചുവെന്നും യുവതി പരാതിപ്പെട്ടു. തുടർന്ന് കുതറിമാറി ചെയിൻ വലിച്ച് ട്രയിൻ നിർത്തിയതോടെ ഈയാൾ ഇറങ്ങി ഓടി മറ്റൊരു കമ്പാർട്ട്മെന്റിൽ കയറുകയായിരുന്നു.ട്രെയിൻ നി‌ർത്തിയതിന് പിന്നാലെ ലോക്കോ പൈലറ്റും മറ്റ് ജീവനക്കാരും എത്തി കാര്യങ്ങൾ അന്വേഷിച്ചു. അക്രമി അടുത്ത കമ്പാർട്ട്മെന്റിൽ കയറിയിട്ടുണ്ടെന്ന് മനസിലാക്കിയ റെയിൽ ജീവനക്കാർ മറ്റ് യാത്രക്കാരെ വിവരം ധരിപ്പിച്ചു. ട്രെയിൻ കാസർകോട് എത്തിയതിന് പിന്നാലെ റെയിൽവേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ 30 വർഷമായി ട്രെയിനിൽ യാത്ര ചെയ്യുന്ന തനിക്ക് ഇതുപോലെ ഒരു അനുഭവം ആദ്യമാണെന്ന് യുവതി പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ഭയം ഇപ്പോഴും മാറിയിട്ടില്ലെന്നും യുവതി പറഞ്ഞു.

ഏഴുവർഷം വരെ ശിക്ഷ

ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ട്രെയിനിൽ വച്ച് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് സാധാരണ ക്രിമിനൽ നിയമപ്രകാരമുള്ള കടുത്ത ശിക്ഷകൾ ലഭിക്കും.

1. (BNS Section 76): ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചാൽ 3 വർഷം മുതൽ 7 വർഷം വരെ തടവ് 2.സ്ത്രീത്വത്തെ അപമാനിക്കൽ അല്ലെങ്കിൽ ബലപ്രയോഗം (BNS Section 74): ഒരു സ്ത്രീയുടെ മര്യാദയെ (Modesty) ലംഘിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള കൈയേറ്റത്തിനോ ക്രിമിനൽ ബലപ്രയോഗത്തിനോ ഒന്നു വർഷം മുതൽ 5 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാം. 3.ലൈംഗിക അതിക്രമം / ശല്യം ചെയ്യൽ (BNS Section 75): അനാവശ്യമായ ശാരീരിക സമ്പർക്കം, ലൈംഗികച്ചുവയുള്ള സംസാരങ്ങൾ, അനുവാദമില്ലാതെ അശ്ലീല ദൃശ്യങ്ങൾ കാണിക്കൽ എന്നിവയ്ക്ക് 3 വർഷം വരെ കഠിനതടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. 4.മോശം വാക്കുകളോ ആംഗ്യങ്ങളോ ഉപയോഗിക്കൽ (BNS Section 79): സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ മോശം വാക്കുകൾ പറയുകയോ, ശബ്ദമുണ്ടാക്കുകയോ, ആംഗ്യം കാണിക്കുകയോ ചെയ്താൽ 3 വർഷം വരെ തടവും പിഴയും റെയിൽവേ നിയമപ്രകാരമുള്ള ശിക്ഷകൾ (Railway Act) 1.യാത്രക്കാർക്ക് ശല്യമുണ്ടാക്കൽ (Nuisance): ട്രെയിനിൽ മദ്യപിച്ചോ അല്ലാതെയോ സ്ത്രീകളോടും മറ്റ് യാത്രക്കാരോടും അശ്ലീലമായി പെരുമാറുകയും ശല്യം ചെയ്യുകയും ചെയ്താൽ റെയിൽവേ ആക്ട് പ്രകാരം 6 മാസം വരെ തടവോ, ₹5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL