SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

വി.കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂർ നഗരസഭ ചെയർമാൻ ' നുണകളിലൂടെ രാഷ്ട്രീയവിവാദം സൃഷ്‌ടിക്കാൻ എം.എൽ.എയുടെ ശ്രമം"

sarin-sasi

പയ്യന്നൂർ: കാര്യങ്ങൾ പഠിക്കാതെ നുണകൾ അവതരിപ്പിച്ച് രാഷ്‌ട്രീയ വിവാദം സൃഷ്ടിക്കുവാനാണ് വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ. ശ്രമിക്കുന്നതെന്ന് പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ.സരിൻ ശശി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. എം.എൽ.എ രാജാവും തദ്ദേശഭരണ സ്ഥാപന ഭാരവാഹികൾ സാമന്തൻമാരുമാണെന്ന രീതിയിലുള്ള സമീപനം അദ്ദേഹം അവസാനിപ്പിക്കണമെന്നും നഗരസഭ ചെയർമാൻ ആവശ്യപ്പെട്ടു.

നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡിന്റെ പൂർത്തീകരണത്തിന് ഫണ്ട് വേണ്ടെന്ന് നഗരസഭ ആരോടും എവിടെയും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ എം.എൽ.എയും സംഘവും തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. ബസ് സ്റ്റാൻഡിന് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ടോക്കൺ അഡ്വാൻസ് സംബന്ധിച്ച് വിശദീകരണം വേണമെന്ന് പറഞ്ഞിരുന്നു. സ്റ്റാൻ‌ഡ് വഴി ദേശീയപാതയിലേക്ക് പുതിയ സമീപന റോഡും പാലവും നിർമ്മിക്കുന്നതിന് 80 കോടി രൂപ

മുൻ എം.എൽ.എയുടെ ശ്രമ ഫലമായി വകയിരുത്തിയിരുന്നു. കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെ ഇതിന്റെ ഭാവിയിൽ സംശയമുയർന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇടപെട്ട് വ്യക്തത വരുത്തുവാൻ എം.എൽ. എ തയ്യാറാകണം. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വേണ്ടിയായതിനാൽ ലഭിക്കാവുന്ന ഏത് ഫണ്ടും നഗരസഭ സ്വീകരിക്കും.

സെൻട്രൽ ബസാറിലെ വികസന പ്രവർത്തനം ഉൾപ്പെടെ ഏറ്റെടുത്ത് പയ്യന്നൂരിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് എം.എൽ.എ ശ്രമിക്കേണ്ടത്. വികസന പ്രവർത്തനങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം സ്വീകരിക്കില്ല. തന്റെ രാജി ആവശ്യപ്പെടുന്നവർ ചെറുപുഴയിൽ പ്രളയത്തിനിടെ ഒരാൾ മരിച്ച സന്ദർഭത്തിൽ തിരിഞ്ഞു നോക്കാതിരുന്ന എം.എൽ.എ യോടാണ് രാജി ആവശ്യപ്പെടേണ്ടതെന്നും സരിൻ ശശി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL