SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

ചേതകിന് അന്ത്യാഞ്ജലി നൽകി ഡോഗ് സ്ക്വാഡ്

police-dog

കണ്ണൂർ:കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ സ്ഫോടകവസ്തു പരിശോധനാ വിഭാഗം പൊലീസ് നായ ചേതക്കിന് സേനയുടെ അന്ത്യാഞ്ജലി. പത്തുവർഷത്തോളം കേരള പൊലീസിന് സ്തുത്യർഹമായ സേവനം നൽകിയ ചേതക്കിന് പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് അന്ത്യോപചാരം നൽകിയത്.
മദ്ധ്യപ്രദേശിലെ ബി.എസ്.എഫ് അക്കാഡമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ചേതക്ക് 2017 മുതലാണ് കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിൽ സേവനം തുടങ്ങിയത്. സർവീസ് കാലാവധി പൂർത്തിയാക്കിയ ശേഷവും ആറുമാസത്തെ സേവന കാലാവധി നീട്ടിയെങ്കിലും, ഇതിനിടയിൽ കിഡ്നി സംബന്ധമായ അസുഖം ബാധിക്കുകയായിരുന്നു. ജില്ലാ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി.വിജയ ഭരത് റെഡ്ഡി,കണ്ണൂർ സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ വി.വി. മനോജ്, കെ.എ.പി 4 ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് എ.രാജീവൻ, കണ്ണൂർ സിറ്റി ഡി.എച്ച്.ക്യൂ റിസർവ് ഇൻസ്പെക്ടർ പി.ആർ.ബിജു, എസ്.ഐമാരായ ജയ്സൺ ജോർജ് , പി.വി.ബാബുരാജ്,എസ്.സി.പി.ഒ കെ.ഷീബു തുടങ്ങിയ ഉദ്യോഗസ്ഥർ ചേതക്കിന്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരം അർപ്പിച്ചു.

സ്പോടനക്കേസുകൾ തെളിയിക്കുന്നതിൽ നിർണായകം

കണ്ണൂരിൽ തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി സുപ്രധാന സ്ഫോടക വസ്തു പരിശോധനകളിൽ ചേതക്ക് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ഒരു വർഷത്തോളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും സുരക്ഷാ പരിശോധനകൾക്കായി നിയോഗിക്കപ്പെട്ടിരുന്നു.സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.സരീഷ്, എം.വി.രതീഷ് എന്നിവരായിരുന്നു ചേതക്കിന്റെ പരിശീലകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL