SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.51 PM IST

ഭക്ഷണ ശാലകളിൽ മിന്നൽ പരിശോധന

food
മിന്നൽ പരിശോധന

കാഞ്ഞങ്ങാട്: പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെയും ഹെൽത്തി കേരള ക്യാമ്പയിന്റെയും ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സ്ത്രീകളുടെയും കുട്ടികളുടെയും ഗവൺമെന്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്ടെ ഭക്ഷണശാലകളിലും ശീതളപാനീയ നിർമ്മാണ യൂണിറ്റുകളിലും ചിക്കൻസ്റ്റാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും കർശന ശുചിത്വ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പുകയില നിരോധന നിയമം പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും പിഴയീടാക്കി. ജില്ലാ മെഡിക്കൽ ഓഫീസ് ടെക്‌നിക്കൽ അസിസ്റ്റന്റ് എം ചന്ദ്രന്റെ നേതൃത്വത്തിൽ ഹെൽത്ത് സൂപ്പർവൈസർ ബിജു ബാലുശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ പി. മുരളീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ശ്രീകുമാർ, എം.എം നിമിഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL